spot_imgspot_imgspot_img

ബ്രിട്ടന്റെ യുദ്ധ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡ് ചെയ്തു

Date:

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. പ്രതിരോധ മന്ത്രാലയത്തെ അനുമതി തേടിയ ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തത്.
100 നോട്ടിക്കൽ മൈൽ അകലെയുളള യുദ്ധകപ്പലിൽ നിന്നാണ് വിമാനം പറന്നുയർന്നത്. കടൽ പ്രക്ഷുബ്‌ധമായതിനാൽ വിമാനം തിരികെ ഇറക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉള്ളത്.  ഇന്നലെ രാത്രി 9:30 നാണ് വിമാനം ലാൻഡ് ചെയ്തത്. പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും. ഇമ്മിഗ്രേഷൻ, എയർഫോഴ്സ്, ക്ലിയറൻസിന് ശേഷമേ വിമാനത്തില്‍ ഇന്ധനം നിറക്കൂവെന്നാണ് പുറത്തുവരുന്ന വിവരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp