spot_imgspot_imgspot_img

മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റ് വൈരാം വിളാകം നുജുമുദീൻ (ബാങ്കർ) നിര്യാതനായി

Date:

കണിയാപുരം : കണിയാപുരം വാടയിൽമുക്ക് വൈരാം വിളാകം വീട്ടിൽ ബാങ്കർ എന്നറിയപ്പെടുന്ന നുജുമുദീൻ (78) നിര്യാതനായി.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും, പള്ളിപ്പുറം പരിയാരത്തുകര മുസ്ലിം ജമാ അത്ത് മുൻ പ്രസിഡന്റ്‌, മുടപുരം സീതി സാഹിബ്‌ മെമ്മോറിയൽ സ്കൂൾ ട്രസ്റ്റ്‌ ട്രഷറർ, കേരള സഹൃദയവേദി വൈസ് പ്രസിഡന്റ്‌, ട്രാവൻകൂർ ഷുഗഴ്സ് ഡയറക്ടർ ബോർഡ്‌ അംഗം, മുസ്ലിം അസോസിയേഷൻ മുൻ സെക്രട്ടറി, നിലവിൽ മുസ്ലിം അസോസിയേഷൻ എഡ്യൂക്കേഷൻ ട്രസ്റ്റ്‌ ഡയറക്ടർ ബോർഡ് മെമ്പർ, കണിയാപുരം ഫ്രണ്ട്സ് ഫോറം പ്രസിഡന്റ്‌, കഴക്കൂട്ടം റൊട്ടറി ക്ലബ്‌ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വിവിധ സാമൂഹ്യ സംസ്ക്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം തിരുവനന്തപുരം ജില്ലയിൽ മുസ്ലിം ലീഗ് കെട്ടിപടുക്കുന്നതിൽ മഹത്തായ സംഭാവന നൽകിയിട്ടുണ്ട്.

സാബിറയാണ് ഭാര്യ. നൗഫൽ, നിമീർ, നസിയ എന്നിവർ മക്കളും റബീന, ലുബിന, യാസർ എന്നിവർ മരുമക്കളുമാണ്. ഖബടക്കം തിങ്കളാഴ്ച പള്ളിപ്പുറം പരിയാരത്തുകര ജമാഅത്ത് ഖബർസ്ഥാനിൽ.

നുജും സാഹിബിന്റെ നിര്യാണത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ സെക്രട്ടറി പ പി.കെ കുഞ്ഞാലിക്കുട്ടി ., സംസ്ഥാന സെക്രട്ടറി പി എം എ സലാം എന്നിവർ അനുശോചനം രേഖപ്പെടുത്തി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...
Telegram
WhatsApp