
തിരുവനന്തപുരം: നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 80 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുകയാണ്.
ആയതിനാൽ ഡാമിന്റെ നാല് ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം കൂടി (ആകെ 160 സെന്റീമീറ്റർ) ഇന്ന് (ജൂൺ 15) രാവിലെ 11ന് ഉയർത്തും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.







