spot_imgspot_imgspot_img

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഓട്ടിസ്റ്റിക് പ്രൈഡ് ദിനാഘോഷം

Date:

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഓട്ടിസ്റ്റിക് പ്രൈഡ് ദിനാഘോഷം സംഘടിപ്പിച്ചു. ഓട്ടിസം ബാധിച്ച വ്യക്തികളുടെ വിവിധങ്ങളായ കഴിവുകളെ അംഗീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സെന്ററില്‍ ദിനാഘോഷം സംഘടിപ്പിച്ചത്. ദിനാഘോഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം സീനിയര്‍ റെസിഡന്റ് ഡോ. അനു മറിയം തോമസ് ഉദ്ഘാടനം ചെയ്തു.

ദിനാഘോഷത്തിന്റെ ഭാഗമായി ഓട്ടിസത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചടങ്ങില്‍ ഡോ.അനു മറിയം തോമസിനെ ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ ആദരിച്ചു. തുടര്‍ന്ന് സെന്ററിലെ ഓട്ടിസം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഓട്ടന്‍തുള്ളല്‍, ഫാന്‍സി ഡ്രസ്, കവിതാപാരായണം, സിനിമാറ്റിക് ഡാന്‍സ്, ലളിതസംഗീതം, സംഘഗാനം തുടങ്ങി വിവിധ വിഭാഗങ്ങളിലെ കലാപ്രകടനം ദിനാഘോഷത്തിന് മാറ്റുകൂട്ടി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp