spot_imgspot_imgspot_img

ഡിജിറ്റൽ കേരള ആർക്കിടെക്ചർ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Date:

തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച ഭരണാനുഭവം ജനങ്ങൾക്ക് നൽകുന്നതിനായി സംസ്ഥാനത്ത് ‘ഡിജിറ്റൽ കേരള ആർക്കിടെക്ചർ’ ഏകീകൃത പ്ലാറ്റ്‌ഫോം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ഇലക്ട്രോണിക്‌സ് ആൻഡ് ഐ ടി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവളം ലീല ഹോട്ടലിൽ സംഘടിപ്പിച്ച ഡിജി ഗവേണൻസ് – നോളജ് എക്‌സ്‌ചേഞ്ച് സമ്മിറ്റിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സൈബർ ഭീഷണികൾ നിയന്ത്രിക്കുന്നതിനായി സെൻട്രലൈസ്ഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ (CSOC), പൊതുസ്ഥലങ്ങളിൽ പബ്ലിക് വൈ ഫൈ സംവിധാനങ്ങളുടെ വിപുലീകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് അടിസ്ഥാനമാക്കി ഭരണ നിർവഹണം സുഗമവും സുതാര്യവുമാക്കുന്നതിനുള്ള ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ നവീന പദ്ധതികൾ സംസ്ഥാനത്തിന്റെ ഡിജിറ്റൽ വികാസത്തിന്റെ തുടർച്ചയായി സാധ്യമാക്കും. പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന വികസനമാറ്റങ്ങൾ സാങ്കേതികതയിലൂടെ സാധ്യമാകുമ്പോൾ മാത്രമേ അത് പൂർണ്ണമായി വിജയമാകുന്നുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

2023-ൽ, സമ്പൂർണ്ണ ഇ-ഗവേണൻസ് പ്രഖ്യാപനത്തോടെ കേരളം ചരിത്രനേട്ടം കൈവരിക്കുകയായിരുന്നു. ഭരണനിർവഹണം പൂർണ്ണമായും ഡിജിറ്റലും സുതാര്യവുമാക്കാവാനും ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ സംസ്ഥാനം ഒന്നാമത് എത്തുവാനും ഇ-ഗവേണൻസ് പദ്ധതിയിലൂടെ കഴിഞ്ഞു. ഇ-ഡിസ്ട്രിക്റ്റ് സേവനങ്ങളിലൂടെ 10 കോടിയിലധികം ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകളിലും വിവിധ ഫീൽഡ് ഓഫീസുകളിലും നടപ്പിലാക്കിയ ഇ-ഓഫീസ് സംവിധാനത്തിലൂടെ സർക്കാർ നടപടികളുടെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാകാനായി. അക്ഷയ കേന്ദ്രങ്ങൾ വഴി, പെൻഷൻ സമാഹരണം, ആധാർ അപ്ഡേറ്റുകൾ, പ്രായമായവർക്കും കിടപ്പിലായവർക്കുമുള്ള വാതിൽപടി സേവനങ്ങളെ പിന്തുണയ്ക്കുന്ന വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളും നടപ്പാക്കാനായിട്ടുണ്ട്. ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന ഡിജിറ്റൽ ഭരണ സമീപനമാണ് കേരളം സ്വീകരിച്ചിട്ടുള്ളതെന്നും സംസ്ഥാനത്തിന്റെ ഡിജിറ്റൽ സാങ്കേതിക പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കേരള സ്റ്റേറ്റ് ഐടി മിഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇ ഗവേണൻസ് മാഗസിൻ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ഇലക്ട്രോണിക്‌സ് ആൻഡ് ഐ ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ഐ ടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, അസാപ് സിഎംഡി ഡോ ഉഷ ടൈറ്റസ്, സി-ഡിറ്റ് ഡയറക്ടർ ജി ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp