spot_imgspot_imgspot_img

എല്ലാ കിടപ്പുരോഗികൾക്കും പരിചരണം: നിർണായക ചുവടുവയ്പ്പുമായി കേരളം

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ കിടപ്പുരോഗികളായ എല്ലാവർക്കും കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടേയും ‘കേരള കെയർ’ പാലിയേറ്റീവ് ശൃംഖലയുടെ പ്രവർത്തനത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ജൂൺ 28ന് വൈകിട്ട് 4ന് എറണാകുളം കളമശ്ശേരി രാജഗിരി സ്‌കൂൾ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് നടത്തുന്ന സുപ്രധാന ഇടപെടലുകളിലൊന്നാണ് സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷനിലെ പത്ത് പ്രധാന പ്രവർത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയർ. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ പ്രകാരം പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചു. കിടപ്പിലായ എല്ലാ രോഗികൾക്കും ശാസ്ത്രീയ പരിചരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ അഭിമുഖ്യത്തിലാണ് ‘കേരള കെയർ’ പാലിയേറ്റീവ് ഗ്രിഡ് രൂപീകരിച്ചിട്ടുള്ളത്. പാലിയേറ്റീവ് കെയർ രംഗത്തുള്ള എല്ലാ സന്നദ്ധ സംഘടനകളേയും കൂട്ടായ്മകളേയും ഗ്രിഡിന്റെ ഭാഗമാക്കും. സന്നദ്ധ സംഘടനകൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രാഥമിക രജിസ്ട്രേഷനും ആരോഗ്യ സേവനങ്ങൾ നൽകുന്നവർക്ക് ആരോഗ്യ വകുപ്പിന്റെ രജിസ്ട്രഷനും നൽകി വരുന്നു. നിലവിൽ 1043 സ്ഥാപനങ്ങൾ ഗ്രിഡിന്റെ ഭാഗമായി.

പ്രയാസമനുഭവിക്കുന്ന രോഗികളെ ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും പരിചരിക്കാൻ തയ്യാറായ സന്നദ്ധ പ്രവർത്തകരെയും ഗ്രിഡിന്റെ ഭാഗമാക്കി വരുന്നു. അവർക്ക് സന്നദ്ധസേന പോർട്ടൽ (https://sannadhasena.kerala.gov.in/volunteerregistration) വഴി രജിസ്റ്റർ ചെയ്ത് പാലിയേറ്റീവ് ഗ്രിഡിന്റെ ഭാഗമാകാം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക് ആവശ്യമായ പരിശീലനവും നൽകും. നിലവിൽ 7765 സന്നദ്ധ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്. ഇവരുടെയെല്ലാം പ്രവർത്തനങ്ങൾ പാലിയേറ്റീവ് ഗ്രിഡിലൂടെ നിരീക്ഷിച്ച് എല്ലാ കിടപ്പ് രോഗികൾക്കും പരിചരണം ഉറപ്പാക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp