
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായി വി.എസ്. അച്യുതാനന്ദൻ ചികിത്സയിൽ തുടരുന്നു. വി എസിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും അറിയിച്ചു.
ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വി എസ് പട്ടം എസ് യു ടി ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. സിപിഎം നേതാക്കളടക്കം നിരവധി പേർ വിഎസിനെ ആശുപത്രിയെലെത്തി സന്ദർശിച്ചു.







