
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലേക്ക് നിലമ്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നും ഉപതിരഞ്ഞെടുപ്പിലൂടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിന്‍റെ സത്യപ്രതിജ്ഞ ജൂൺ 27ന്. നാളെ വൈകിട്ട് 03.30 ന് നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും.
ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും. 77,737 വോട്ടാണ് ആര്യാടൻ ഷൗക്കത്ത് സ്വന്തമാക്കിയത്.







