
കോഴിക്കോട് : നെല്ലിക്കോട് ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. പശ്ചിമബംഗാൾ സ്വദേശിയായ എലാഞ്ചർ ആണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി.
റീഗേറ്റ് ലോറൽ ഹെവൻ എന്ന കമ്പനി ഫ്ലാറ്റ് നിർമിക്കുന്നയിടത്താണ് മണ്ണിടിച്ചിലുണ്ടായത്. നിർമാണ കമ്പനി കൃത്യമായ സുരക്ഷാനിർദേശങ്ങൾ പാലിച്ചില്ലെന്നും അതിനാലാണ് അപകടം സംഭവിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.
ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടാകുന്നത്. സ്ഥലത്ത് നിർമാണം നടത്തരുതെന്നും നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ നിർദേശം നൽകിയെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും ആരോപണം ഉണ്ട്.







