
കൊച്ചി: നടി മിനു മുനീർ അറസ്റ്റിൽ. നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ‍്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട കാലയളവില്‍ നടി മിനു മുനീര്‍ ബാലചന്ദ്ര മേനോനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. നടൻമാരായ മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെയും നടി മിനു മുനീര്‍ പരാതി നല്‍കിയിരുന്നു. അതേസമയം ബാലചന്ദ്ര മേനോനെതിരെ നടി നല്‍കി ലൈംഗിക അതിക്രമ കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്.







