spot_imgspot_imgspot_img

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് മീഡിയ പുരസ്‌കാരം

Date:

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന്‍റെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഈ വര്‍ഷം മുതല്‍ മാധ്യമ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നു. 2025 ജൂലായ്‌ 6 മുതല്‍ സെപ്തംബര്‍ 8 വരെയുള്ള പത്ര ദൃശ്യ – മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളും ന്യൂസ് ഫീച്ചറുകളും ആണ് പരിഗണിക്കുക. ഓരോ വിഭാഗത്തിനും ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കേരള ക്രിക്കറ്റ് ലീഗ് കഴിഞ്ഞുള്ള അവാര്‍ഡ് നൈറ്റില്‍ വച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നതാണ്.

റിപ്പോര്‍ട്ട്/ ഫീച്ചര്‍ എന്നിവ പ്രസിദ്ധീകരിച്ചതിന്റെ ന്യൂസ് എഡിറ്റര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പാണ് അയക്കേണ്ടത്. എന്‍ട്രികള്‍ 2025 സെപ്തംബര്‍ 25 ന് മുന്‍പായി media@keralacricket.in എന്ന ഈമെയില്‍ വിലാസത്തിലോ, സെക്രട്ടറി, കെ.സി.എ കോംപ്ലക്സ്, എം.ജി രാധാകൃഷ്ണന്‍ റോഡ്‌, തൈക്കാട്, തിരുവനന്തപുരം – 695 014 എന്ന വിലാസത്തിലോ അയക്കേണ്ടതാണ്. ദൃശ്യമാധ്യമ വിഭാഗത്തിലേക്കുള്ള എൻട്രികൾ MP4 ഫോർമാറ്റിൽ പെൻഡ്രൈവിൽ ലഭ്യമാക്കേണ്ടതാണ്.

കെസിഎൽ മീഡിയ പുരസ്കാരം- വിഭാ​ഗങ്ങൾ

1.മികച്ച റിപ്പോർട്ടർ ( പ്രിന്റ്) —–100000/-

2. മികച്ച റിപ്പോർട്ടർ ( വിഷ്വല്‍) – 100000/-

3. മികച്ച റിപ്പോര്‍ട്ടര്‍ (റേഡിയോ) – 50000/-

4. മികച്ച ഫോട്ടോ ജേർണലിസ്റ്റ്(വിഷ്വൽ) – 25000/-

5. മികച്ച സ്പോർട്സ് പ്രോ​ഗ്രാം( വിഷ്വൽ) – 25000/-

4. മികച്ച സ്പെഷ്യൽ സ്റ്റോറി/ നിരൂപണം – 25000/-

5. മികച്ച ഹെഡ്ലൈൻ – 15000/-

6. സമ​ഗ്ര കവറേജ് പുരസ്കാരം – 50000/-

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp