spot_imgspot_imgspot_img

ലുലു മാളിൽ കയർ കോർപ്പറേഷൻ മാട്രസ്സ് ഷോറൂം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

Date:

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പൊതുമേഖലാ സ്ഥാപനം അന്താരാഷ്ട്ര ഷോപ്പിംഗ് മാളിൽ ഷോറൂം തുറക്കുന്നു. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനാണ് തലസ്ഥാന നഗരിയിലെ ലുലു മാളിൽ അത്യാധുനിക മാട്രസ്സ് എക്‌സ്പീരിയൻസ് ഷോറൂം ആരംഭിക്കുന്നത്. നാളെ വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും.

1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഷോറൂം, മെത്തകളുടെ വിപുലമായ ശേഖരം ഒരുക്കുന്നതിനൊപ്പം കേരളത്തിന്റെ തനത് കയർ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും സൗകര്യമൊരുക്കുന്നു. 5000 രൂപ മുതൽ 2 ലക്ഷം രൂപ വരെ വിലയുള്ള മെത്തകൾ ഇവിടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. അന്താരാഷ്ട്ര വ്യവസായ ഭീമനായ വാൾമാർട്ടിലേക്ക് ഉൾപ്പെടെ കയർ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന കേരള സ്റ്റേറ്റ് കയർ കോർപ്പറേഷന്റെ ഉൽപ്പന്നങ്ങൾ മികച്ച ഗുണമേന്മയുള്ളവയാണ്.

കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ അധ്യക്ഷനാകുന്ന ചടങ്ങിൽ, കയർ വകുപ്പ് ഡയറക്ടർ ആനി ജൂലാ തോമസ് ആദ്യ വിൽപ്പന നിർവഹിക്കും. ബി.പി.ടി ചെയർമാൻ അജിത് കുമാർ, കയർ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ അനിൽ കുമാർ, കയർ കോർപ്പറേഷൻ ഡയറക്ടർമാരായ രാജേഷ് പ്രകാശ്, അനിൽ കുമാർ കെ. ഡി, കെ. എൽ ബെന്നി, വി. സി ഫ്രാൻസിസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. കയർ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. പ്രതീഷ് ജി. പണിക്കർ നന്ദി അറിയിക്കും.

കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ കയറിനും അതിന്റെ ഉൽപ്പന്നങ്ങൾക്കും പുതിയ വിപണി കണ്ടെത്താനും ആഗോളതലത്തിൽ ശ്രദ്ധ നേടാനും ഈ ഷോറൂം വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp