spot_imgspot_imgspot_img

തിരുവനന്തപുരം ചെമ്പഴന്തിയിൽ നായയുടെ കടിയേറ്റ് കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്

Date:

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയിൽ നായയുടെ കടിയേറ്റ് കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്. ചെമ്പഴന്തി ആനന്ദേശ്വരത്താണ് നായയുടെ കടിയേറ്റു കുട്ടികളടക്കം ഏഴുപേർക്ക് പരിക്കേറ്റത്. മൂന്ന് പേർ മെഡിക്കൽ കോളേജിലും,ഒരാൾ പാങ്ങപ്പാറ ഹെൽത്ത് സെൻററിലും, മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

ആനന്ദേശ്വരം സ്വദേശികളായ ഓമന (65) , ബിനു (51 ) ,രമ്യ ( 38 ),റജീന (35 ) ശിവകാശ് ( 15 ) നും രണ്ടു കുട്ടികൾക്കും കടിയേറ്റു. ഇന്ന് രാവിലെ ഏഴു മണിയോടെ പാലു വാങ്ങുവാൻ പോയ റജീനയെയാണ് ആദ്യം നായ കടിച്ചത്. തുടർന്ന് വീടിനു സമീപത്തുനിന്ന രമ്യ ,ശിവകാശ് ,ഓമന എന്നിവരുടെ കാലിലും സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ബിനുവിൻ്റെ വലതു കൈയിലും ആനന്ദേശ്വരത്ത് ജംഗ്ഷന് സമീപത്ത് നിന്ന രണ്ടു കുട്ടികൾക്കും നായയുടെ കടിയേറ്റു.

കൂടാതെ ആനന്ദേശ്വരം ,പുളിയർത്തല, ഇടത്തറ,പൗർണമി ഗാർഡൻസ് പ്രദേശത്തെ വളർത്തുമൃഗങ്ങളെയും നിരവധി തെരുവുനായ്ക്കളെയും കടിച്ചതായും പറയുന്നു. പുളിയർത്തല സ്വദേശി മുരളീധരൻ നായരുടെ വീട്ടിലെ കെട്ടിയിടാതെ വളർത്തുന്ന കറുത്ത നായയാണ് ഇവരെയെല്ലാം കടിച്ചതെന്ന് നാട്ടുകാർ പറയുന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp