
തിരുവനന്തപുരം: ശ്രീകാര്യത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി. ശ്രീകാര്യം ഗവൺമെൻറ് ഹൈസ്കൂളിലെ പത്താം ക്ലാസുകാരി അഭിനയയെയാണ് കാണാതായതായി വീട്ടുകാർ ശ്രീകാര്യം പോലീസിന് പരാതി നൽകിയത്.
സ്കൂൾ വിട്ട് വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് ശ്രീകാര്യം പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു.







