
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വന്‍ രാസലഹരി വേട്ട. വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാല്‍ കിലോ എംഡി എം എയും , 17 ലിറ്റര്‍ വിദേശ മദ്യവുമായി നാല് പേരെയാണ് തിരുവനന്തപുരം ജില്ലാ റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടിയത്.
സഞ്ചു, നന്ദു, ഉണ്ണിക്കൃഷ്ണന്ഡ, പ്രവീൺ എന്നിവരാണ് പിടിയിലായത്. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറില്‍ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താന്‍ ശ്രമം നടന്നത്. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ക്ക് രണ്ടുകോടിയില്‍ അധികം വിലവരും.
വിദേശത്ത് നിന്ന് കൊണ്ടുവന്ന ലഹരിമരുന്ന് ഇന്ത്യയിൽ വിൽക്കാനായിരുന്നു നീക്കം. കുറച്ച് ദിവസങ്ങളായി റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.







