spot_imgspot_imgspot_img

സ്‌കൂൾ പാചക തൊഴിലാളികളുടെ അടിസ്ഥാന പ്രശ്‌നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുന്നത് സർക്കാർ ആലോചനയിൽ: മന്ത്രി വി ശിവൻകുട്ടി

Date:

തിരുവനന്തപുരം: സ്‌കൂൾ പാചക തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിനായി, അടിസ്ഥാന പ്രശ്‌നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ കെ റ്റി ഡി സി യുടെ സഹകരണത്തോടെ പി.എം പോഷൺ – പൊതുവിദ്യാഭ്യാസവകുപ്പ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂൾ പാചക തൊഴിലാളി മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ കുട്ടികൾക്ക് പോഷക സമൃദ്ധവും രുചികരവുമായ ഉച്ചഭക്ഷണം ഒരുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പാചകത്തൊഴിലാളികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, അവരുടെ നൈപുണ്യം വർധിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ കാൽവയ്പാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ശുചിത്വം, സുരക്ഷ, പരിഷ്‌കരിച്ച മെനു അനുസരിച്ചുള്ള പാചകം എന്നീ വിഷയങ്ങൾക്കാണ് പരിശീലനത്തിൽ പ്രധാന ഊന്നൽ നൽകുന്നത്. എല്ലാ അധ്യയന വർഷാരംഭത്തിലും പാചക തൊഴിലാളികൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് മുഖാന്തരം പൊതുവിദ്യാഭ്യാസ വകുപ്പ് പരിശീലനം നല്കി വരുന്നുണ്ട്. ഇത്തവണയും ഇത്തരത്തിൽ ആറ് ജില്ലകളിൽ പരിശീലനം നടന്നു. കൂടുതൽ മികച്ച രീതിയിൽ പരിശീലനം സംഘടിപ്പിക്കുന്നതിന് ഇത്തവണ കെ റ്റി ഡി സി യുടെ സഹകരണത്തോടെ 8 ജില്ലകളിൽ 30 മാസ്റ്റർ ട്രെയിനർമാർക്ക് വീതം പരിശീലനം നല്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

തുടർന്ന് ഈ മാസ്റ്റർ ട്രെയിനർമാർ മറ്റു തൊഴിലാളികൾക്ക് പരിശീലനം നല്കും. ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്‌കരിച്ച സാഹചര്യത്തിൽ ഇത് ഏറെ പ്രയോജനപ്രദമാകും. ഫോർട്ടിഫൈഡ് അരിയും മില്ലറ്റും ഉപയോഗിച്ച് വിവിധയിനം വിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള പ്രായോഗിക പരിശീലനം തൊഴിലാളികൾക്ക് ലഭിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ പ്രാദേശികമായി ലഭിക്കുന്ന പച്ചക്കറികൾ ഉപയോഗിച്ച് രുചികരമായ കറികൾ തയ്യാറാക്കുന്നതും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സംരംഭം സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിയെ കൂടുതൽ കാര്യക്ഷമവും പോഷക സമൃദ്ധവുമാക്കാൻ സഹായിക്കും.

പാചകതൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത%

Share This Post

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp