
തിരുവനന്തപുരം: പുതുക്കുറിച്ചി എന്ന ഗ്രാമം കുറച്ചു നാളുകളായി അതിജീവനത്തിന്റെ പാതയിൽ ആയിരുന്നു ‘. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് ഗ്രാമവാസികളെ അടയാളപ്പെടുത്തിക്കൊണ്ട് ഒരു മുന്നേറ്റം എന്നതായിരുന്നു ഗ്രാമത്തിന്റെ ലക്ഷ്യം. തീരദേശത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഗ്രാമത്തിന്റെ സാംസ്കാരിക വിദ്യാർഥിനി കൂട്ടായ്മകൾക്ക് നേതൃത്വം നൽകിയ അദില. ഗ്രാമത്തിലെ മറ്റു വിദ്യാർഥികൾക്ക് മാതൃകയായി അദില ഡോക്ടർ ബിരുദം കരസ്ഥാമാക്കിയിരിക്കുകയാണ്. ആദില ഇനി ഈ ഗ്രാമത്തിന്റെ സ്വന്തം ഡോക്ടറായിരിക്കുകയാണ്.
അദിലയുടെ വിജയം ഗ്രാമം സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം മഹല്ല് കമ്മിറ്റി പുതുകുറിച്ചി മുഹയിദീൻ മസ്ജിദ് അദിലയെ അഭിനന്ദിച്ചു. ദുബൈ കെ.എംസി.സി തിരുവനന്തപുരം ജില്ലാ ജന: സെക്രട്ടറി അൻവർ ഷാ യുടെ മകളാണ് ഈ വിദ്യാർത്ഥിനി. മുസ്ലിം ലീഗ് പ്രവർത്തകർ അദിലയെ സന്ദർശിച്ച് ഉപഹാരം സമർപ്പിച്ചു.
മേഖലാ കമ്മിറ്റിയുടെ ഉപഹാരം മുസ്ലിം ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ് കൈമാറി. മുസ്ലിം ലീഗ് പെരുമാതുറ മേഖല സെക്രട്ടറി ഫസിൽ ഹഖ്, എസ് ടി യു ജില്ലാ സെക്രട്ടറി സജിബ് പുതുകുറിച്ചി, സുനിൽ മുസ്ല്യാർ, ജസിം ചേരമാൻ തുരുത്ത്, അനിൽ പുതുകുറിച്ചി, ജസീം പുതു കുറിച്ചി എന്നിവർ സംബന്ധിച്ചു.







