spot_imgspot_imgspot_img

ശ്രീചിത്ര ഹോമിലെ കുട്ടികളുടെ ആത്മഹത്യ ശ്രമം സൂപ്രണ്ടിന്റെ അനാസ്ഥ മൂലം : ബിജെപി

Date:

തിരുവനന്തപുരം: ശ്രീചിത്ര ഹോമിൽ 3 കുട്ടികൾ ആത്മഹത്യാ ശ്രമം നടത്താൻ ഇടയായ സാഹചര്യം ഒരുക്കിയത് അധികാരികളുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ്.നിരന്തരം റാഗിങ്ങിന് ഇരയായതിന്റെ ഫലമായിട്ടാണ് കുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ ശ്രീചിത്രയിലെ സൂപ്രണ്ട് റാഗിംഗ് നടന്നിട്ടില്ല എന്നാണ് പറയുന്നത്.

സത്യം ഒളിച്ചു വെക്കുന്ന സൂപ്രണ്ട് യഥാർത്ഥത്തിൽ കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് നിഷ്പക്ഷമായിട്ടുള്ള ഒരു അന്വേഷണം ആവശ്യമാണ്. ബാലാ അവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തെങ്കിലും സൂപ്രണ്ടിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

ഈ വിഷയത്തിൽ ഉരുണ്ട് കളിക്കുകയാണ് ചെയ്യുന്നത്. കുട്ടികൾക്ക് വീട്ടിൽ പോകാൻ സാധിക്കാത്തതിന്റെ വിഷമം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂപ്രണ്ടിന്റെ വാദം. എന്നാൽ കുട്ടികൾ തന്നെ പറയുന്നു തങ്ങളെ റാഗിങ്ങിന് ഇര ആക്കിയത് കൊണ്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും.

കുട്ടികളുടെ കയ്യിൽ ഇത്തരം ഗുളികകൾ എത്തിയത് എങ്ങനെയാണെന്ന് സൂപ്രണ്ടിന് പോലും വ്യക്തമല്ല. എന്നുവച്ചാൽ അവിടെ നടക്കുന്നതൊന്നും അറിയാൻ പോലും പറ്റാത്ത അധികാരിയായി സൂപ്രണ്ട് മാറിയിരിക്കുകയാണ്.തൻ്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച മറച്ചുവയ്ക്കുവാനാണ് സൂപ്രണ്ട് ശ്രമിക്കുന്നത്.

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾമേലിൽ ഉണ്ടാകാതിരിക്കാൻ സൂപ്രണ്ടിനെ മാറ്റി നിർത്തി നിഷ്പക്ഷമായിട്ടുള്ള അന്വേഷണമാണ് വേണ്ടത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp