
തിരുവനന്തപുരം: തിരുവനന്തപുരത്ത് മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. വെൺപകൽ സ്വദേശി സുനിൽകുമാറിനാണ് (60) അതി ക്രൂരമായി മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിരുന്ന സുനിൽകുമാർ ഇന്ന് പുലർച്ചെയാണ് മരണത്തിനു കീഴടങ്ങിയത്.
മകൻ സിജോയ് സാമുവേലാണ് പിതാവ് സുനിൽകുമാറിനെ അതിക്രൂരമായി മർദിച്ചത്. ഈ മാസം 11-ാം തിയ്യതി രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. സംഭവത്തിൽ മകൻ സിജോയ് സാമുവേലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നെയ്യാറ്റിൻകര പൊലീസാണ് സിയോജിയെ കസ്റ്റഡിയിലെടുത്തത്.







