
ഡൽഹി: അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയിരുന്ന നേതാവായിരുന്നു സഖാവ് വിഎസ് അച്യുതാനന്ദനെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
വി എസിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ദരിദ്രരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും സംരക്ഷകനായിരുന്നു അദ്ദേഹം. പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളില്‍ ആശയാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സഖാക്കള്‍ക്കും അനുയായികള്‍ക്കും അനുശോചനം.’- എന്നാണ് അദ്ദേഹം കുറിച്ചത്.







