
കൊല്ലം: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് നിധീഷിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ഷാർജയിലുള്ള പ്രതികളെ നാട്ടിൽ എത്തിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ഇതിനായി ഇന്റര്‍പോളുമായി സഹകരിച്ച് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ തീരുമാനം. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. നിധീഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ഭർത്താവ് നിതീഷിനും കുടുംബത്തിനും എതിരെയുള്ള വിപഞ്ജികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടെടുക്കും. കൂടാതെ വിപഞ്ചികയുടെ മൊബൈൽ ഫോണും കണ്ടെടുക്കണമെന്ന് പോലീസ് പറഞ്ഞു. ധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.







