spot_imgspot_imgspot_img

തിരുവനന്തപുരത്ത് ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. ചിറയിന്‍കീഴ് പെരുംകുഴിയിലാണ് സഹോദരങ്ങള്‍ തമ്മിലുണ്ടായ അടിപിടിയില്‍ 32കാരന്‍ വെട്ടേറ്റ് മരിച്ചത്. വയൽത്തിട്ട വീട്ടിൽ രതീഷ് ( 32)ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ സഹോദരൻ മഹേഷിനെ പൊലീസ് പിടികൂടി. കഴുത്തിലാണ് രതീഷിന് വെട്ടേറ്റത്. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസമയം ഇരുവരും മദ്യലഹരിയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം.

സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇത് പിന്നീട് അടിപിടിയായി മാറുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി കൂടുതൽ തെളിവെടുപ്പ് നടത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp