
കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്കാവും മാറ്റുക. കോടതിയിൽ ഹാജരാക്കിയ ശേഷമാകും ജയിലിലേക്ക് മാറ്റുക.
ഗോവിന്ദച്ചാമിയെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി വിശദമായി ചോദ്യം ചെയ്തിരുന്നു. നിലവിൽ ഇയാളുമായി ജയിലിൽ തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴി.







