
തിരുവനന്തപുരം: റോഡുവക്കിൽ മാലിന്യം തള്ളുന്നത് ഇപ്പോൾ പതിവായി മാറിയിരിക്കുകയാണ്. രാത്രിയുടെ മറവിൽ നിരവധി ചാക്കുകെകെട്ടുകളാണ് റോഡിരുവശവും കൊണ്ട് തള്ളുന്നത്. ഇപ്പോഴിതാ കണിയാപുരം പള്ളിനടയിൽ വൻതോതിൽ മാലിന്യ ചാക്ക് കെട്ടുകൾ തള്ളിയ നിലയിൽ കണ്ടെത്തിയിരിക്കുകയാണ്.
കണിയാപുരം പള്ളിനടയിൽ നിന്നും വാടയിൽ മുക്കിലേക്ക് വരുന്ന റോഡിലാണ് (മധുവിൻ റോഡ്) വൻതോതിൽ മാലിന്യ ചാക്ക് കെട്ടുകൾ തള്ളിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. 60 ഓളം ചാക്കുകളിലാണ് വേസ്റ്റ് തള്ളിയത്.
മന്തി പാക്കിംഗ് കവറുകൾ മയോണൈസ് കണ്ടെയ്നറുകൾ ഫോയിലുകൾ എന്നിവയുടെ മാലിന്യ കൂമ്പാരമാണ് ചാക്കുകെട്ടുകളിൽ ഉള്ളത്. കൂട്ടത്തിൽ ബില്ലുകളും കണ്ടെത്തിയിട്ടുണ്ട്. മന്തി ആലംകോട് എന്ന വിലാസത്തിലെ ബില്ലുകൾ ആണ് കണ്ടെത്തിയിട്ടുള്ളത്.







