
കണ്ണൂര്‍: കുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നു. ഇന്നലെ രാവിലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു പിന്നാലെയാണ് വിയ്യൂരിലെ ജയിലിലേക്ക് മാറ്റുന്നത്. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ട് പോകുന്നത്.
ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വാഹനത്തിൽ കയറ്റിയത്. ഗോവിന്ദചാമിക്കായി വിയ്യൂരിൽ അതിസുരക്ഷാ ജയിൽ തയ്യാറായി. വിയ്യൂര്‍ ജയിലിലെ ഏകാന്ത തടവില്‍ ആണ് ഗോവിന്ദച്ചാമിയെ താമസിപ്പിക്കുക. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള വിയ്യൂരില്‍ നിലവില്‍ 125 കൊടുംകുറ്റവാളികള്‍ മാത്രമാണുള്ളത്.
ഇവിടെ അന്തേവാസികള്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. 4.2 മീറ്ററാണ് സെല്ലിന്‍റെ ഉയരം. ഭക്ഷണം കഴിക്കാൻ പോലും സെല്ലിൽ നിന്ന് പുറത്തിറക്കില്ല. നേരിട്ട് സെല്ലിൽ എത്തിച്ച് നൽകും.







