
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തന്. പാലോട് രവി രാജിവച്ചതിനെ തുടർന്നാണിത്. എൻ. ശക്തന് ചുമതല നൽകുന്നതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫാണ് അറിയിച്ചത്.
കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി രാജിവച്ചിരുന്നു. തുടർന്നാണ് എൻ ശക്തന് താൽക്കാലി ചുമതല നൽകിയത്. ഒരുമാസത്തിനുള്ളിൽ പുനഃസംഘടന വരുമ്പോൾ പുതിയ അധ്യക്ഷനെ തീരുമാനിക്കും.







