
തിരുവനന്തപുരം: പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം അന്വേഷിക്കാന്‍ കെപിസിസി അച്ചടക്ക സമിതി. അന്വേഷണത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ചുമതല നല്‍കിയിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് അന്വേഷണത്തിന് നിർദേശം നൽകിയത്.
പാർട്ടിയെ വെട്ടിലാക്കിയ ഫോൺ സംഭാക്ഷണം പുറത്തായതോടെ പാലോട് രവിയുടെ രാജി കെപിസിസി ചോദിച്ച് വാങ്ങുകയായിരുന്നു. ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ പ്രാദേശിക തലത്തിലെ വിഭാഗീയതയാണെന്ന ആരോപണത്തിനിടെയാണ് അന്വേഷണം. വാമനപുരം മണ്ഡലം ജനറല്‍ സെക്രട്ടറിയായ എ ജലീലും പാലോട് രവിയും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്.







