spot_imgspot_imgspot_img

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെങ്കിൽ അവർ മോചിതരാകും

Date:

കഴക്കൂട്ടം: ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ക്രൈസ്തവ സമൂഹത്തിന് എതിരെ അതിക്രമങ്ങൾ നടക്കുന്നുവെന്ന ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ബിജെപിക്ക് അനുകൂലമായി കേരളത്തിലുണ്ടാകുന്ന തരംഗത്തെ അട്ടിമറിക്കാനും താറടിക്കാനുമാണ് ഇൻഡിസഖ്യം ശ്രമിക്കുന്നത്. ഛത്തീസ്‍ഗഡിൽ അറസ്റ്റിലായ ക്രൈസ്തവ സഹോദരിമാര്‍ക്ക് നീതി ലഭ്യമാക്കണം എന്നത് തന്നെയാണ് ബിജെപിയുടെ നിലപാട്. വിഷയത്തിൽ ഛത്തീസ്‍ഗഡ് സർക്കാരുമായി ഒരു തരത്തിലും മതപരമോ രാഷ്ട്രീയമോ ആയ വിവേചനം കാട്ടുന്നില്ല. നിയമവിരുദ്ധമായ ഒന്നുംതന്നെ കന്യാസ്ത്രീകൾ ചെയ്തിട്ടില്ലെങ്കിൽ അവർ മോചിതരാകുക തന്നെ ചെയ്യും. കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ഇൻഡി സഖ്യം ശ്രമിക്കുന്നതെന്നും വി.മുരളീധരൻ പ്രതികരിച്ചു. പള്ളിത്തുറയിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുൻകേന്ദ്രമന്ത്രി. പള്ളിത്തുറ ബിജെപി കാര്യാലയവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp