
തിരുവനന്തപുരം: റബ്ബർ പുകപ്പുര കത്തി നശിച്ചു. ചെങ്കിക്കുന്ന് സ്വദേശി അശോക് കുമാറിന്റെ ഉടമസ്ഥതതിയുള്ള റബ്ബർ പുകപ്പുരയാണ് കത്തിയത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. റെഡിമെയ്ഡ് റബ്ബർ പുകപ്പുരയിൽ പുകയ്ക്കാനിട്ട നൂറോളം റബ്ബർ ഷീറ്റുകൾ കത്തിനശിച്ചു.ആൾ താമസമില്ലാത്ത സ്ഥലമായതിനാൽ തീപ്പിടിത്തവിവരം അറിയാൻ വൈകി.അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ സേന എത്തി തീ കെടുത്തി.കെട്ടിടത്തിന് സാരമായ നാശം സംഭവിച്ചില്ല.







