
തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽ വീണ കുട്ടിയെ അമ്മ കിണറ്റിലേക്ക് ചാടി രക്ഷപ്പെടുത്തി. തിരുവനന്തപുരം പാറശാലയിലാണ് സംഭവം നടന്നത്. വിനീത്, ബിന്ദു ദമ്പതികളുടെ രണ്ടര വയസുള്ള കുഞ്ഞിനാണ് പുതുജീവൻ ലഭിച്ചത്.
കുട്ടി ഇന്ന് വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ ആയിരുന്നു അപകടം നടന്നത്. രണ്ടരവയസുകാരി കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. ഇത് കണ്ട അമ്മ പെട്ടെന്ന് തന്നെ കിണറ്റിലേക്ക് എടുത്തുചാടി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.
കിണറിനു വലിയ താഴ്ച്ച ഇല്ലാത്തതാണ് അപകടം ഇല്ലാതാക്കിയത്. കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







