
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഉപകരണം കാണാതായതിൽ കൂടുതൽ അന്വേഷണമുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കാണാതായ പോയ ഉപകരണം കണ്ടെത്തിയെന്ന റിപ്പോർട്ടിൽ, ഡോ ഹാരിസ് ഹസനെതിരെ പരാമർശമില്ല. ആശുപത്രിയിൽ നിന്ന് ഉപകരണം കാണാതായതിലും ഹാരിസ് ചിറക്കലിന്റെ മുറിയിൽ നിന്ന് അസ്വാഭാവികമായി പെട്ടി കണ്ടതിലും സിസിടിവി ദൃശ്യത്തിലും അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംസിടിഎയ്ക്ക് ആരോഗ്യമന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നൽകി.
ഉപകരണം കണ്ടെത്തിയതിനാൽ അന്വേഷണം തുടരേണ്ടതില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ആർക്കെതിരെയും നടപടി ശുപാർശയില്ലാതെ ഡിഎംഇ തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും.







