
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരന് കുത്തേറ്റു. വലിയതുറ സ്റ്റേഷനിലെ സി പി ഒ ആയ മനു (38) വിനാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതിയെ പിടികൂടി. സജീവ് എന്നയാളെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ മനു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയാണ് മനുവിന് കുത്തേറ്റത്. മനുവിൻ്റെ അമ്മ നടത്തുന്ന കടയിലെത്തിയ സജീവും മനുവും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. മനുവിന്റെ നെഞ്ചിൽ രണ്ട് കുത്ത് ഏറ്റിട്ടുണ്ട് മുഖത്തും വെട്ടേറ്റ പാടുണ്ട്. സജീവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.







