
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങര കൊറ്റാമത്താണ് സംഭവം. ആറയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ആർദ്രയാണ് (17) മരിച്ചത്. കെഎസ്ആർടിസി റിട്ടയർ ഉദ്യോഗസ്ഥൻ ശ്രീരാജ്- സുചിത്ര ദമ്പതികളുടെ മകളാണ്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആർദ്രയുടെ പിതാവ് പുറത്തു പോയിരുന്ന സമയത്തായിരുന്നു സംഭവം. രാത്രി ഭക്ഷണം കഴിക്കാൻ അമ്മ വിളിച്ചപ്പോഴാണ് ആർദ്രയെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സുചിത്ര ബന്ധുക്കളെ വിളിച്ച് വിവരമറിയിക്കുകയും ഉടൻ തന്നെ ആർദ്രയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
പക്ഷെ ജീവൻ രക്ഷിക്കാനായില്ല. പാറശ്ശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.







