spot_imgspot_imgspot_img

പൗരത്വ സമര പോരാളികളുടെ ജയിൽവാസം നീതി നിഷേധം; എല്ലാ രാഷ്ട്രീയ തടവുകാർക്കും ജാമ്യം നൽകണം – റസാഖ് പാലേരി

Date:

തിരുവനന്തപുരം: മുസ്‌ലിം സമൂഹത്തിന് പൗരത്വം നിഷേധിക്കാനുള്ള ബിജെപി ഭരണകൂടത്തിന്റെ വംശീയ ആസൂത്രണ ശ്രമങ്ങൾക്കെതിരെ പോരാട്ടം നയിച്ച ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, ഖാലിദ് സൈഫി, മീരാൻ ഹൈദർ, ഷിഫാഉറഹ്മാൻ തുടങ്ങി എല്ലാ സമരപോരാളികൾക്കും ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ച നടപടി ദൗർഭാഗ്യകരമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി.

പൗരത്വ നിഷേധത്തിനെതിരെ സമരം നയിച്ചതിന്റെ പേരിൽ അഞ്ച് വർഷത്തോളമായി വിചാരണ തടവുകാരായി ജയിൽ കഴിയുന്നവരാണിവർ. രാജ്യത്തെ പൗരന്മാർക്ക് നേരെ സംഘപരിവാർ ആസൂത്രിതമായി നടത്തിയ നീതി നിഷേധത്തിനെതിരെ പോരാട്ടം നയിച്ചതിന്റെ പേരിലാണ് ഇവർ അറസ്റ്റ് ചെയ്യപ്പെട്ടത്.

വർഗീയ കലാപം ഉന്നമിട്ട് ഇന്ത്യയിലെ നഗരങ്ങൾ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്തിയ, കലാപങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആർ എസ് എസ് – ബി ജെ പി സംഘ്പരിവാർ കൊടും ക്രിമിനലുകൾ സ്വതന്ത്രരായി രാജ്യത്ത് വിഹരിക്കുമ്പോൾ വംശീയ നിയമങ്ങൾക്കെതിരെ ശബ്ദിച്ച നിരപരാധികൾ വിചാരണത്തടവിലൂടെ ശിക്ഷിക്കപ്പെടുകയാണ്.

ഹിന്ദുത്വ ഭരണകൂടവും സംഘപരിവാരും ആസൂത്രണം ചെയ്തു നടപ്പിലാക്കിയ വടക്ക് കിഴക്കൻ ഡൽഹിയിലെ വംശഹത്യ ഉൾപ്പെടെയുള്ള വംശീയ ഉന്മൂല ശ്രമങ്ങളെ ചോദ്യം ചെയ്തവരെ ജയിലിൽ അടച്ചുകൊണ്ട് പ്രതികാര നടപടി സ്വീകരിക്കാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. അനീതിക്കും വംശീയ ഉന്മൂലന ശ്രമങ്ങൾക്കുമെതിരെ സമരം നയിച്ച എല്ലാ സമര പോരാളികൾക്ക് വെൽഫെയർ പാർട്ടിയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് റസാഖ് പാലേരി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp