spot_imgspot_imgspot_img

ഓണം വാരാഘോഷത്തിന് നാളെ തിരി തെളിയും: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Date:

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (03.09.25) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, ശിവൻകുട്ടി, ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ പങ്കെടുക്കും. തമിഴ് ചലച്ചിത്രതാരം ജയം രവി, നടനും സംവിധായകനുമായ ബേസിൽ ജോസഫ് എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് കൈരളി ചാനലിന്റെ ചിങ്ങനിലാവ് അരങ്ങേറും.

സെപ്തംബർ മൂന്ന് മുതൽ ഒമ്പത് വരെയാണ് ഓണാഘോഷം നടക്കുന്നത്. പ്രധാന വേദിയായ കനകക്കുന്നിന് പുറമേ സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീൻഫീൽഡ്, ശംഖുമുഖം, ഭാരത് ഭവൻ, ഗാന്ധിപാർക്ക്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി നഗരത്തിലും പുറത്തുമായി തലസ്ഥാനത്തെ 33 വേദികളിലാണ് ഇത്തവണത്തെ ഓണാഘോഷം. പ്രമുഖർ ഉൾപ്പെടെ ആയിരത്തിലധികം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. പ്രശസ്ത കലാകാരന്മായ ചിന്മയി ശ്രീപദ, സിത്താര കൃഷ്ണകുമാർ, വിനീത് ശ്രീനിവാസൻ, മനോ, വിധുപ്രതാപ്, സുരാജ് വെഞ്ഞാറമൂട്, രമ്യാ നമ്പീശൻ, പുഷ്പവതി, നജീം അർഷാദ്, അഞ്ജു ജോസഫ്, അപർണാ രാജീവ്, മൃദുല വാര്യർ, ബിജു നാരായൺ തുടങ്ങി വമ്പൻ താരനിരയാണ് ഇത്തവണത്തെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ അണിനിരക്കുന്നത്. ഗാനമേള, നൃത്തനൃത്യങ്ങൾ, നാടൻകലകൾ, വാദ്യമേളകൾ, ശാസ്ത്രീയ സംഗീതം, കഥാപ്രസംഗം, നാടകം, കവിയരങ്ങ്, കഥയരങ്ങ്, യോഗ, കളരിപ്പയറ്റ്, കഥകളി, മെഗാഷോ തുടങ്ങി നിരവധി കലാപരിപാടികളും ഏഴ് ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അരങ്ങേറും.

വാരാഘോഷത്തിന്റെ ഭാഗമായി നഗരത്തിലുടനീളം ദീപാലങ്കാരമുണ്ടായിരിക്കും. വാരാഘോഷത്തിന്റെ ഭാഗമായി ട്രേഡ് ഫെയറുകളും ഭക്ഷ്യമേളയും വിവിധ മത്സരങ്ങളും അണിയിച്ചൊരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് രാത്രി 12 മണി വരെ ദീപാലങ്കാരം കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇത്തവണത്തെ ആഘോഷങ്ങൾ. സെപ്തംബർ ഒമ്പതിന് വൈകിട്ട് ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനമാകും. 150ൽ പരം ഫ്ലോട്ടുകൾ ഘോഷയാത്രയിൽ അണിനിരക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp