spot_imgspot_imgspot_img

ആർമി റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബർ 10 മുതൽ 16 വരെ നെടുങ്കണ്ടത്ത്

Date:

തിരുവനന്തപുരം: ആർമി റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബർ 10 മുതൽ 16 വരെ ഇടുക്കി നെടുങ്കണ്ടം ഹൈ ആൾട്ടിറ്റിയൂഡ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായാണ് റിക്രൂട്ട്മെന്റ് റാലി നടത്തുന്നത്. എഴുത്ത് പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഉദ്യോഗാർത്ഥികൾക്കാണ് റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുക്കുന്നത്. ഏഴ് ജില്ലകളിൽ നിന്നായി 3000ൽ അധികം ഉദ്യോഗാർഥികൾ റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബർ 10 ന് ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നായി ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പിനായി 642 ഉദ്യോഗാർത്ഥികളും 11 ന് തിരുവനന്തപുരം, പത്തനംതിട്ട ജില്ലക ളിൽ നിന്നായി 788 പേരും, 12 ന് കൊല്ലം ജില്ലയിൽ നിന്ന് 829 പേരും, 13 ന് ഏഴ് ജില്ലകളിൽ നിന്നായി ടെക്‌നിക്കൽ സ്റ്റാഫ് വിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പിനായി 843 പേരും പങ്കെടുക്കും. 14 ന് 13-ാം തീയതിയിലെ ഫിസിക്കൽ ടെസ്റ്റിൽ പങ്കെടുത്ത് വിജയിച്ചവർക്ക് മെഡിക്കൽ ടെസ്റ്റ് നടത്തും. 15 ന് ജനറൽ ഡ്യൂട്ടിക്കുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും പാരാ റെജിമെന്റിലിക്ക് പോകാൻ താത്പര്യമുള്ളവർക്ക് 5 കി.മീ റൺചേസ് നടത്തും. 16 ന് റിക്രൂട്ട്‌മെന്റ് റാലി പായ്ക്കപ്പ് ചെയ്യും.

120 ആർമി ഉദ്യോഗസ്ഥർക്കാണ് റിക്രൂട്ട്മെന്റ് റാലിയുടെ നടത്തിപ്പ് ചുമതല. റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ പുലർച്ചെ 4 മണിക്ക് പഞ്ചായത്ത് ടൗൺ ഹാളിൽ എത്തിച്ചേരണം. അഡ്മിറ്റ് കാർഡ് സ്‌കാൻ ചെയ്തതിന് ശേഷം 100 പേരുടെ ബാച്ചുകളായി തിരിച്ച് നെടുങ്കണ്ടം സിന്തറ്റിക് ഗ്രൗണ്ടിൽ പ്രവേശിപ്പിക്കും. രാവിലെ 5 ന് ഫിസിക്കൽ ടെസ്റ്റ് ആരംഭിക്കും. ഫിസിക്കൽ ടെസ്റ്റിൽ വിജയിക്കുന്നവർക്ക് മെഡിക്കൽ ടെസ്റ്റും നടത്തും.

റാലിക്കെത്തുന്ന ഉദ്യോഗാർഥികൾക്കായി കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ ഉണ്ടാകും. റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് നെടുംകണ്ടം രാമക്കൽമേട് എന്നിവടങ്ങളിൽ ന്യായമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്നതിന് നെടുംകണ്ടത്തെ വ്യാപാര വ്യവസായി സംഘനാ പ്രതിനിധികളും, രാമക്കൽമേട്ടിലെ സ്വകാര്യ റിസോർട്ട് ഉടമകളുമായി ജില്ലാ ഭരണ കൂടം നടത്തിയ ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ട്. രാമക്കൽ മേട്ടിൽ താമസ സൗകര്യം ആവശ്യമുള്ള ഉദ്യോഗാർഥികൾക്ക് 9526836718, 9447232276 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp