spot_imgspot_imgspot_img

ഇന്ന് നബിദിനം; പുണ്യ നിറവിൽ വിശ്വാസികൾ

Date:

തിരുവനന്തപുരം: പ്രവാചക സ്മരണ പുതുക്കി ഇന്ന് നബി ദിനം. മദ്രസകളിലും പള്ളികളിലും പ്രവാചക പ്രകീര്‍ത്തന സദസുകളും ഘോഷയാത്രകളും സംഘടിപ്പിച്ചാണ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നത്. നവോത്ഥാനത്തിന്റെ വെളിച്ചം പകർന്ന പ്രവാചകന്‍റെ 1500-ആം ജന്മവാർഷിക ദിനത്തിൽ പ്രത്യേക കാമ്പയിനുകൾ തുടങ്ങാൻ സുന്നി മഹല്ല് ഫെഡറേഷനും കേരള മുസ്‍ലിം ജമാഅത്തും തീരുമാനിച്ചിട്ടുണ്ട്.

മുഹമ്മദ് നബിയുടെ ജന്മ മാസമായ റബ്ബിഉൽ അവ്വൽ ആരംഭിച്ചാൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. സന്തോഷ സൂചകമായി ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചു ഖുറാൻ പാരായണം സ്വലാത്തുകൾ, ഇസ്ലാമിക കലാ സദസ്സുകൾ , നബി ചരിത്ര വിവരണം,പ്രകീർത്തനം , മത പ്രസംഗം , അന്നദാനം, അഗതികളെയും രോഗികളെയും സഹായിക്കൽ, ദരിദ്രർക്കുള്ള വസ്ത്ര വിതരണം , ഭക്ഷണ വിതരണം, ദാനധർമ്മങ്ങൾ , ഘോഷയാത്രകൾ എന്നിങ്ങനെ വ്യത്യസ്തമായ രീതികളിലാണ് ആഘോഷ പരിപാടികൾ നടക്കുക.

കേരളത്തിലെ മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് നബിദിന റാലികള്‍ നടക്കും. നബി ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ പങ്കുവയ്ക്കലിന്‍റെയും പരസ്പര സ്നേഹത്തിന്‍റെയും മാതൃകയില്‍ വിവിധയിടങ്ങളില്‍ അന്നദാനവും നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp