
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂക്കച്ചവടക്കാരന് കുത്തേറ്റു. നെടുമങ്ങാടാണ് സംഭവം നടന്നത്. നെടുമങ്ങാട്- കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള സ്‌നേഹ ഫ്‌ളവര്‍ മാര്‍ട്ടിലാണ് സംഭവം.
തെങ്കാശി ആലംകുളം സ്വദേശി അനീസ് കുമാര്‍ (36) നാണ് കുത്തേറ്റത്. ഇയാളുടെ നെഞ്ചിനാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. കടയിലെ ജീവനക്കാരനായ കുമാറിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മദ്യപിച്ചുണ്ടായ തര്‍ക്കമെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്.
പിച്ചി-മുല്ല പൂവ് വിറ്റതുമായി ബന്ധപ്പെട്ട് കടയുടമ രാജനുമായി തര്‍ക്കം ഉണ്ടായി. ഇതിനിടെ കുമാര്‍, അനീസ് കുമാറിനെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.







