
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു സ്ഥലത്ത് ബോംബ് ഭീഷണി. ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലുമാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ജില്ല കോടതിയിലെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്.
ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. വൈകുന്നേരം മൂന്ന് മണിക്ക് ബോംബ് പൊട്ടുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.







