
തിരുവനന്തപുരം: ഹോംസ്റ്റേ നടത്തിപ്പിൽ ജീവിതം വഴിമുട്ടി അമ്മയും മകളും. ഹോസ്റ്റൽ നടത്താനായി കെട്ടിടത്തിന്‍റെ നാലാം നില വിട്ടുനൽകാമെന്ന് ഇവരുടെ പക്കൽ നിന്നും പണം തട്ടിയെന്നാണ് ആരോപണം. തിരുവനന്തപുരത്താണ് സംഭവം നടന്നത്.
അഞ്ച് ലക്ഷം രൂപയാണ് ഇവരുടെ പക്കൽ നിന്നും അഞ്ചൽ സ്വദേശി ഷൈജു തട്ടിയെടുത്തത്. തിരുവനന്തപുരത്ത് ഒരു ഹോസ്റ്റൽ നടത്തി ജീവിക്കാനാണ് ഇവർ ഷൈജുവിനെ സമീപിച്ചത്. ക്യാൻസർ രോഗിയാണ് നെടുമങ്ങാട് സ്വദേശിയായ നസീറ.
ഷൈജുവിന്‍റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ നാലാം നിലയിലെ 9 മുറികള്‍ വാടകയ്ക്ക് നൽകാമെന്ന് പറഞ്ഞാണ് ഇവരുടെ പക്കൽ നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തത്. കെട്ടിടത്തിന്റെ പണി പൂർത്തിയായിരുന്നില്ല. അതിനാൽ അഡ്വാൻസ് നൽകി ഒരു മുറിയിൽ നസീറയും മകളും താമസം തുടങ്ങിയിരുന്നു. എന്നാൽ ഇതുവരെയും കെട്ടിടത്തിന്റെ ബാക്കി പണികൾ പൂർത്തിയാക്കി നൽകിയെന്നാണ് ഇവർ ആരോപിക്കുന്നത്.
ഇവർ ദുരിതത്തിലായതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വിളിച്ച് സഹായം ആഭ്യർത്ഥിച്ചു. ഇതേ തുടർന്ന് ഇവർക്ക് സഹായവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസിന് മന്ത്രി നിർദ്ദേശം നൽകി.







