
ഡൽഹി: ബിഹാറിനു പിറകെ കേരളത്തിലും എസ്.ഐ.ആര്‍ വരുന്നു.രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചു.
അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല ഇതിനായി നിർദ്ദേശം സംസ്ഥാന സിഇഒമാർക്ക് നൽകി.ഇത് സംബന്ധിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നീക്കം.
വോട്ടര്‍ പട്ടിക സംബന്ധിച്ച് പരാതികള്‍ ഫയല്‍ ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്. 2002-ലെ പട്ടികയെ അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കുക. ഇതിന് മൂന്നുമാസം സമയമാണ് കണക്കാക്കുന്നത്. അതേസമയം കേരളത്തിലെ എസ് ഐ ആർ നടപടികളില്‍ ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.







