
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ തിങ്കൾ മുതൽ ഗതാഗത നിയന്ത്രണം. മെഡിക്കൽ കോളെജിൽ പുതിയ കെട്ടിടത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കുള്ള വാഹനങ്ങൾ പ്രധാന കവാടം വഴി അമ്മയും കുഞ്ഞും പ്രതിമ ചുറ്റി നഴ്‌സിങ് കോളേജ് കഴിഞ്ഞ് ഒറ്റവരി ഗതാഗതം പാലിച്ച് പോകണം. രോഗിയെ എസ്എസ്ബിയിൽ ഇറക്കി ഉള്ളൂർ റോഡിലേക്ക് ഇറങ്ങി വാഹനം പുതിയ മേൽപ്പാലത്തിന് താഴെയുള്ള പ്രദേശത്ത് നിർത്തിയിടണം. ജീവനക്കാർക്ക് അവരുടെ വാഹനം എസ്എസ്ബി പരിസരത്ത് നിർത്തിയിടാം.
ഉള്ളൂരിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കും വാഹനങ്ങൾക്ക് എംഎസ്ബി സെല്ലാർ സ്റ്റാഫ് പാർക്കിങ് ഭാഗത്തേക്കും മാത്രമാണ് പ്രവേശനം. അതേസമയം ഇതുവഴി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കും ആശുപത്രി ഭാഗത്തേക്കും പ്രവേശനമുണ്ടാകില്ല.
ആർസിസി, ശ്രീചിത്ര, അക്കാദമിക് ക്യാമ്പസ് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ മേൽപ്പാലം വഴി ഉള്ളൂർ ഭാഗത്തേക്ക് പോകണം. എസ്എടി ആശുപത്രിയിൽ നിന്നുള്ള പ്രധാന കവാടംവഴി കാഷ്വാലിറ്റിക്ക് മുന്നിലൂടെ ഉള്ളൂർ ഭാഗത്തേക്ക് പോകണം.







