
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജ്യൂസിൽ വിഷം കലർത്തി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കമിതാക്കളിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. പ്ലാമൂട്ടുക്കട സ്വദേശിയായ വൈഷ്ണവാണ് മരിച്ചത്. പതിനഞ്ചുകാരിയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവാവ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ജ്യൂസില്‍ എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എരിച്ചല്ലൂര്‍ മാറാടി വിജയവിലാസത്തില്‍ വിഷ്ണു (23), പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി എന്നിവരാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.







