
തിരുവനന്തപുരം: കഠിനംകുളം പെരുമാതുറ സ്വദേശിയായ 17 കാരനെ കാണാനില്ലെന്ന് പരാതി. അഴൂർ മാടൻവിള ദേശത്ത് സജിനയുടെ മകൻ യുന്സിനെയാണ് കാണാതായത്. ഇന്നലെ മുതലാണ് യുന്സിനെ കാണാതായത്.
കൈതോട് ജാമിഉൽ നൂറുൽ ഹുദ അറബിക് കോളേജിലെ അറബി വിദ്യാർഥിയും പ്ലസ് ടു വിദ്യാർഥിയുമാണ്. ഹോസ്റ്റലിൽ നിന്നാണ് യുന്സ് പഠിച്ചിരുന്നത്. കഴിഞ്ഞ ചൊവാഴ്ച (23 സെപ്റ്റംബർ) പല്ലുവേദനയുമായി യുന്സ് വീട്ടിലെത്തിയിരുന്നു. തുടർന്ന് ഇന്നലെ ഹോസ്റ്റലിലേക്ക് പോകാനായി യുന്സ് വീട്ടിൽ ഇറങ്ങുകയും ചെയ്തിരുന്നു. എന്നാൽ യുന്സ് ഹോസ്റ്റലിൽ എത്തിയില്ലെന്നാണ് വിവരം.







