
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാൻസർ ബാധിതനായ പത്ത് വയസുകാരനെയടക്കം പെരുവഴിയിലാക്കി വീട് ജപ്തി ചെയ്ത് സ്വകാര്യ ബാങ്ക്. വിതുര കൊപ്പം സ്വദേശി സന്ദീപിന്റെ വീടാണ് ജപ്തി ചെയ്തത്.
ഗ്ലാസ് കട നടത്തുന്ന സന്ദീപും ഭാര്യയും രണ്ട് മക്കളും അമ്മയും അച്ഛനും അടങ്ങുന്ന കുടുംബമാണ് പെരുവഴിയിലായത്. ചോള മണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നാണ് ലോണെടുത്തത്.
ബിസിനസ് ആവശ്യത്തിനായി 49 ലക്ഷം രൂപയാണ് സന്ദീപ് വായ്പയെടുത്തത്. കൊവിഡ് വന്നതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. 10 വയസുള്ള മകൻ ക്യാൻസർ രോഗ ബാധിതനായി ഒരു വർഷമായി ആർസിസിയിൽ ചികിത്സയിലാണ്.
6 മാസം കാലാവധി കിട്ടിയാൽ വീട് വീറ്റ് കടം വീട്ടാൻ കഴിയുമെന്നാണ് സന്ദീപ് പറയുന്നത്. ഇന്നലെ രണ്ട് മണിക്കാണ് ബാങ്ക് ജീവനക്കാർ എത്തി ജപ്തി ചെയ്തത്.







