
തിരുവനന്തപുരം: കാപ്പ കേസ് പ്രതി വീണ്ടും അറസ്റ്റിൽ. കാപ്പ വിലക്ക് നിലനിൽക്കെ ലംഘിച്ച് നഗരത്തിലെത്തിയതിനെത്തുടർന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്. പേട്ട പുത്തൻപാലം സ്വദേശി അരുണാണ് (38) അറസ്റ്റിലായത്.
ഇയാളുടെ കുടുംബം വാടകയ്‌ക്ക് താമസിക്കുന്ന കുമാരപുരത്ത് നിന്നാണ് പേട്ട പോലീസ് ഇയാളെ പിടികൂടിയത്. ഇന്നലെ വെളുപ്പിനെയാണ് ഇയാളെ എസ്എച്ച്ഒ വി.എം. ശ്രീകുമാറും സംഘവും ഇയാളെ പിടികൂടിയത്.
ഇയാൾ കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ക്രിമിനൽ കേസുകളിൽപെട്ടതോടെയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.







