
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. കള്ളിമൂട് സ്വദേശി അനുവിനെയാണ് (31) പോലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തിയഞ്ചുകാരിയെ വീടിന് സമീപത്ത് പതിയിരുന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മയുടെ വീടിന് സമീപം പതിയിരുന്ന ഇയാൾ വീട്ടമ്മയെ ദേഹോപദ്രവം ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ കുതറി മാറിയ വീട്ടമ്മ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പ്രതി അവിടെ നിന്ന് രക്ഷപ്പെട്ട് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളറട പൊലീസ് സംഘം തമിഴ്‌നാട് നിന്ന് ഇയാളെ പിടികൂടിയത്.







