
കഠിനംകുളം : യു ഡി എഫ് പ്രതിഷേധം സംഘടിപ്പിച്ചു. രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ RSS കാപാലികനെ സംരക്ഷിക്കുന്ന പിണറായി വിജയൻ രാജീവക്കു എന്ന മുദ്രാവാക്യവുമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ചിറ്റാറ്റുമുക്കിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പടിഞ്ഞാറ്റുമുക്കിൽ എത്തിച്ചേർന്നു. UDF ചെയർമാൻ
Adv. ജോസ് നിക്കോളാസ് അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി ഫ്രാൻസിസ് ജെഫെഴ്‌സൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്റുമാരായ Adv. H P ഹാരിസൺ, കഠിനകുളം ജോയി,മുസ്ലീം ലീഗ് നേതാവ് കടവിളകം കബീർ,ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളൾ, മണ്ഡലം ഭാരവാഹികൾ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.







