
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് വെട്ടേറ്റു. മുക്കം പാലമൂടിലാണ് സംഭവം നടന്നത്. മാരായമുട്ടം സ്വദേശിയായ ശ്രീജിത്തിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീജിത്തിനെ സുഹൃത്താണ് ചവിട്ടി വീഴ്ത്തി വെട്ടിയത്. മാരായമുട്ടം സ്വദേശിയായ സുനിലാണ് ആക്രമണം നടത്തിയത്. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണം എന്നാണ് പുറത്തുവരുന്ന വിവരം.
ശ്രീജിത്തിന് ശരീരത്തിന്റെ പലഭാഗത്തായിട്ടാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







