
തിരുവനന്തപുരം: കടയ്ക്കലിൽ നിന്നും കൈവിലങ്ങുമായി മുങ്ങിയ അച്ഛനും മകനും പിടിയിൽ. വയനാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് ഇവർ കൈവിലങ്ങുമായി പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്.
ആറ്റിങ്ങൽ ആലംകോട് സ്വദേശി അയൂബ് ഖാൻ, മകൻ സെയ്തലവി എന്നിവരാണ് വീണ്ടും പോലീസിന്റെ പിടിയിലായത്. വയനാട് നിന്നാണ് ഇവരെ പിടികൂടിയത്. നെടുമങ്ങാട്, പാലോട് മേഖലകളിലായി നടന്ന വിവിധ മോഷണക്കേസുകളിൽ പ്രതികളാണ് ഇവർ.
ഇവരെ പാലോട് പൊലീസ് തെളിവെടുപ്പു നടത്തി റിമാൻഡ് ചെയ്തു. തിങ്കളാഴ്ചയാണ് വയനാട്ടിൽ നിന്ന് പിടികൂടി ഇവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. വരുന്ന വഴിക്ക് പ്രാഥമിക ആവശ്യത്തിനെന്ന പേരിൽ പുറത്തിറങ്ങിയ പ്രതികൾ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് മുങ്ങുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.







